ബിഗ് ബോസിലെ മത്സരാര്‍ഥി ജാസ്മിനെതിരെ ഗുരുതര ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. ഗബ്രിയുമായിട്ടുള്ള സൗഹൃദം വിമര്‍ശിക്കപ്പെട്ടതോടെ പലതരത്തിലുള്ള വിമര്‍ശനങ്ങളും വന്നു. ഇതില്‍ ഏറ്റവുമധികം ക്രൂശിക്കപ്പെട്ടത് ജാസമിനെ വിവാഹം കഴിക്കാനിരുന്ന അഫ്സലെന്ന യുവാവാണ്.തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി വരികയാണ് അഫ്സലിപ്പോള്‍. ജാസ്മിന് ഗിഫ്റ്റ് അയച്ച് കൊടുത്തത് മുതല്‍ സോഷ്യല്‍ മീഡിയയിലെ മറ്റ് സംശയങ്ങള്‍ക്കെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അഫ്സല് വ്യക്തത വരുത്തിയരിക്കുകയാണ്.
‘ബിഗ് ബോസിന് ശേഷമൊരു ജീവിതമുണ്ട്. പണം അല്ല എല്ലാം. ഇതൊക്കെ എന്റെ ജീവിതവും ഇമേജുമാണ് നശിപ്പിച്ചത്. ഞാന്‍ ആരുടെയും ഫ്രെയിമിന് പുറകില്‍ ഇല്ല, മാത്രമല്ല സെലിബ്രിറ്റി സ്റ്റാറ്റസിന് എന്റെ ജീവിതം വെച്ച് റിസ്ക് എടുക്കുകയുമില്ല. പണത്തിന് വേണ്ടി എല്ലാം ഞാന്‍ മറക്കുമെന്ന് നിങ്ങളൊക്കെ കരുതിയിട്ടുണ്ടാവും.
ഇതെല്ലാം കാരണം എനിക്കെന്റെ ആരോഗ്യം പോലും നശിച്ചിരിക്കുകയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വേദനയാണ് ഞാന്‍ സഹിച്ചത്. എത്ര പണമുണ്ടായാലും നഷ്ടപ്പെട്ട എന്റെ സമാധാനം തിരികെ കൊണ്ട് വരാന്‍ സാധിക്കില്ല. ചിലപ്പോള്‍ സമയം എടുത്തേക്കാം. എന്നിരുന്നാലും എല്ലാവരും സത്യം അറിയണമെന്ന് കരുതി. എന്റെ മുന്‍പത്തെ പോസ്റ്റ് എന്താണ് കളയാത്തതെന്ന് പലരും ചോദിച്ചു.അതിന് കാരണം ഞാന്‍ വാക്കുകള്‍ മാറ്റാറില്ല എന്നത് മാത്രമാണ്. എന്റെ പ്രശ്നം മുഴുവനും ആ മത്സരാര്‍ഥിയോട് മാത്രമാണ്. അവളുടെ കുടുംബവുമായി എനിക്ക് യാതൊരു പ്രശ്നമവുമില്ല.
ഞങ്ങളുടെ റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള കഥകളും ആ രണ്ട് മത്സരാര്‍ഥികളുടെ ബന്ധത്തിലെ ക്ലാരിറ്റി എന്താണെന്നും അതിലെ സത്യമെന്താണെന്നും കുറേ ആളുകള്‍ക്ക് അറിയണമെന്നുണ്ട്. എന്ന് കരുതി ഈ കാര്യങ്ങളൊക്കെ മത്സരാര്‍ഥിയുടെ ഗെയിമിനെ ബാധിക്കാന്‍ പാടില്ല. ആ മത്സരാര്‍ഥി അര്‍ഹതയുള്ള ആളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യണം.
ആര്‍മിയെന്ന് വിൡക്കുന്ന കണ്ണിന് കാഴ്ചയില്ലാത്ത ചിലരൊക്കെ മുന്‍കൂട്ടി വിലയിരുത്തലുകള്‍ നടത്തിയും കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമില്ലാത്ത കഥകള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണിപ്പോള്‍. നിങ്ങള്‍ക്ക് എന്നെയോ ആ മത്സരാര്ത്ഥിയെയോ വ്യക്തിപരമായി അറിയില്ല. എല്ലാം വൈകാതെ തന്നെ വ്യക്തമാവും… എന്നും അഫ്സല് പറയുന്നു.
പിന്നെ ഞാന്‍ കൊടുത്ത ഗിഫ്റ്റിനെ പറ്റിയാണ് ആയിരം ചോദ്യങ്ങള്‍ വന്നത്. ബിഗ് ബോസിലേക്ക് കൊണ്ട് വന്ന ആ വലിയ പാണ്ടയുടെ ടെഡി ഇപ്പോള്‍ കൊടുത്തത് അല്ല. മാസങ്ങള്‍ക്ക് മുന്‍പ് കൃത്യം പറഞ്ഞാല്‍ ഫെബ്രവുരി ഏഴിന് കൊടുത്തതാണ്. ആ സമയത്ത് ഞങ്ങള്‍ റിലേഷന്‍ഷിപ്പിലുമായിരുന്നു, ബിഗ് ബോസിലേക്ക് പോവുന്നതിനും മുന്‍പാണത്. അതുമായി ബന്ധപ്പെട്ട് ഇനിയും കണ്ണ് കാണാത്ത ചില ആരാധകര്‍ ചോദ്യങ്ങളുമായി വന്നേക്കാം. അതുകൊണ്ട് തെളിവുകളും ഞാനിവിടെ കൊടുക്കുകയാണ്.
ബിഗ് ബോസ് തുടങ്ങുന്നതിനും മുന്‍പ് മാര്‍ച്ച് ആറിനാണ് ഞാനിത് അവര്‍ക്ക് അയച്ച് കൊടുക്കുന്നത്. അവളുടെ ഫേവറൈറ്റ് ആയിട്ടുള്ള സാധനം കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. പക്ഷേ അവരത് അവള്‍ക്ക് കൊടുത്തിരുന്നില്ല. പിന്നെ എന്റെ വസ്ത്രം അവള് ലഗേജിനൊപ്പം കൊണ്ട് പോയിരുന്നു. മൂന്നാമത്തെ ആഴ്ച ഞാനെന്റെ ഷര്‍ട്ടും മനഃപൂര്‍വ്വം ബിഗ് ബോസിലേക്ക് അയച്ച് കൊടുത്തു. പക്ഷേ ആ ടീം എന്റെ വസ്ത്രങ്ങളോ മറ്റുള്ളവയും അവള്‍ക്ക് കൊടുത്തില്ല.എന്റെയൊരു സില്‍വര്‍ റിംഗും ബ്രേസ്ലെറ്റും പിന്നെ ഇപ്പോള്‍ ആ പാണ്ടയും മാത്രമേ എന്റെ സമ്മാനമായി അവിടെയുള്ളു. പിന്നെ എന്റെ ഭാഗത്ത് നിന്നും കൊടുത്തൊരു സമ്മാനം അവളുടെ ഫാമിലി ഫോട്ടോ ഫ്രെയിമാണ്. അതവളുടെ ബെഡിന് സമീപത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ആദ്യത്തെ ആഴ്ചയില്‍ തന്നെ അതൊക്കെ കൊടുത്തിരുന്നു. എല്ലാവര്ക്കും ഇതിലൊരു വ്യക്തത വന്നിട്ടുണ്ടാവുമെന്ന് കരുതുന്നതായിട്ടും’ അഫ്സല് പറയുന്നു.