2012 ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശം ചെയ്ത നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനം എന്ന മലയാള ചിത്രത്തിൻറെ തമിഴ് റീമേക്കായി2011 ൽ പുറത്തിറങ്ങിയ സീതൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമുകുന്ദൻ സിനിമ ലോകത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. അതിനുശേഷം ചെറുതും പരമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു ഉണ്ണി തന്റേതായ സ്ഥാനം കണ്ടെത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നിപ്പോൾ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ചിത്രമായ മാർക്കോയിലൂടെ താൻ ആരുടെയും പിന്നിൽ അല്ല എന്ന് ശക്തമായി മുന്നറിയിപ്പ് തന്നുകൊണ്ട് ഉണ്ണിമുകുന്ദൻ എന്ന നടൻ ഒരു സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്.