കരഞ്ഞു വറ്റിയ പുഴയുംപച്ചപ്പു നശിച്ചു നീറൂന്ന മലയുംപേമാരിയുടെ തോളിലേറിഇടിച്ചു കുത്തി പെയ്യുമ്പോൾനാടിനെ നടുക്കത്തിലാക്കിനാടിനെ തച്ചുടച്ചു കുതിച്ചൊഴുകുമ്പോൾഅരുതേയെന്നു പറയാൻഅർഹതയില്ല നമുക്കൊരിക്കലും !ഇതു നമ്മൾ വരുത്തിയ വിന !ഇനി വരുന്ന തലമുറയ്ക്ക്നോക്കിക്കാണാൻ കണ്ടു പഠിക്കാൻഅവശേഷിക്കുന്നവയെയെങ്കിലുംഇനി നമുക്ക് വെറുതെ വിടാം !അല്ലെങ്കിനിയും ഏറ്റുവാങ്ങാൻഅവശേഷിക്കയില്ല ജീവനുകൾ !മണ്ണിനെ നശിപ്പിക്കുന്നമലയെ നശിപ്പിക്കുന്നചോരമണക്കുന്ന ലാഭക്കൊതിക്കച്ചവടമവസാനിപ്പിക്കാൻനേരമായി !അല്ലെങ്കിൽ ഇനിയുമൊരുമുന്നറിയിപ്പു നൽകാൻനമ്മളുമുണ്ടാവില്ല !അത്ര മേൽ ക്രൂരയാവുന്നുനമ്മെ സ്നേഹിച്ച പ്രകൃതി…. …അഭിലാഷ് ചാമക്കാല… ആലപ്പുഴ പെരിങ്ങിലിപ്പുറം ജി യു പി എസിലെ അദ്ധ്യാപകനാണ്.കോട്ടയം സ്വദേശി. Post navigation മരിച്ചവന്റെ മുഖപുസ്തകം (അരുണ അഭിലാഷ്) തിരുവനന്തപുരംജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു…