വാരി പുണർന്നിടാം ഒരു നല്ല നാളേയ്ക്കായ്നന്മകൾ പൂത്തിടും പൂമ്പൊടികൾപല തര വർണ്ണങ്ങളാൽ തിളങ്ങീടുന്നലോകമാം സൂര്യ വലയത്തിനുള്ളിൽസൂര്യനെ വെല്ലുന്ന കാൽ ചിലമ്പിനായ്കാതുകൾ കൂർപ്പിച്ചു പോകാതെ നിന്നിടാംഈ പുതുപുലരിയിൽ കുളിരായ് മനസ്സിലായ്നൽചിന്തയായൊഴുകി കാട്ടരുവിശുദ്ധവും ശീതവുമായ തെളിനീരാൽഎൻ മനസ്സിൽ കുളിരായി നിൽപ്പൂലോകമറിയാത്ത പാവം പെൺതരിയെപിച്ചി കീറാത്ത ലോകത്തിനായ്തങ്കത്തിനായി തൻ രക്ത ബന്ധങ്ങളെകുത്തി മുറിക്കാത്ത സോദരനായിടാൻസ്ഥൈര്യമാം ജീവിതം സ്വപ്നത്തിലെന്നപോൽതൻ മക്കളെ ചേർക്കുന്നൊരമ്മയാകാൻമതാപിതാക്കളെ സ്നേഹിച്ചും സേവിച്ചുംഅനുഗ്രഹപൂരിത മക്കളാകാൻവന്നിടും ദിനങ്ങളിൽ പൈതൃക ബന്ധത്തിൽഒന്നിച്ചു നിൽക്കുന്ന കൂട്ടരാവാൻകത്തിജ്വലിക്കുന്ന വർഗ്ഗീയ നാട്യത്തിൽദൈവീക ചൈതന്യ യുവത്വം നേടാൻവാരിപുണർന്നിടാം ഒരു നല്ല നാളേയ്ക്കായ്നന്മകൾ പൂത്തിടും പൂമ്പൊടികൾ …. ജോളി ജോസ്….തൃശൂർ ജില്ലയിലെ മണലൂർ സെന്റ് തെരേസാസ് യു പി സ്കൂളിലെ അധ്യാപിക. Post navigation കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിന് മുൻപായി ശമ്പളം വിതരണം ചെയ്യുന്നതിന് സർക്കാർ 65.5 കോടി അനുവദിച്ചു. സാമ്പിളെടുക്കാൻ പുതിയ രീതി