1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലിചെയ്യുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലംപുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലായുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും – 2010 ( സൈകതം ബുക്സ്, കോതമംഗലം),മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ – 2017 (ഗ്രീൻ ബുക്സ്, തൃശൂർ) എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. കവിതക്കുള്ള വൈലോപ്പിള്ളിസാഹിത്യ പുരസ്കാരം 2010 ൽ ലഭിച്ചു. 2010 ൽ പ്രസിദ്ധീകരിച്ച മികച്ച 40 പുസ്തകങ്ങളിലൊന്നായി കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന കൃതി ഇന്ത്യാടുഡേ(2011 ജനുവരി 12) തിരഞ്ഞെടുത്തു. യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശ (2004 ആഗസ്റ്റ്)ത്തിന് അർഹനായി.